മുചപ്പിച്ച ഉരുളക്കിഴങ്ങ് കഴിക്കരുത്‌

കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ മുളപ്പിച്ച് കഴിക്കാന്‍ പാടില്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്.
അങ്ങനെ കഴിക്കുകയാണെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വന്‍ അപകടമാണ്. ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ സൊളനൈന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ തൊലി പൂര്‍ണമായും നീക്കിയ ശേഷമേ ഇത് ഉപയോഗിക്കാവൂ. ഉരുളക്കിഴങ്ങ് മുളയ്ക്കുന്നതു മൂലം അതിലുണ്ടാകുന്ന രാസപരിവര്‍ത്തനം മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന മൂലകങ്ങളുടെ ഉത്പാദനത്തിന് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍.
മുളച്ച ഉരുളക്കിഴങ്ങിലെ കൂടിയ ഗ്ലൈക്കോല്‍ക്കലോയ്ഡുകളുടെ സാന്നിധ്യമാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. ഇത് മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ചില ഉരുളക്കിഴങ്ങുകളില്‍ പച്ച നിറം കാണുന്നതും ഉയര്‍ന്ന അളവില്‍ ഗ്ലൈക്കോല്‍ക്കലോയ്ഡ് ഉള്ളതുകൊണ്ടാണ്. ഇങ്ങനെ കഴിക്കുന്നത് മരണം വരെ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *