ബിജെപി സെക്രട്ടേറിയറ്റ് നടയില്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചതിലും പാര്‍ട്ടിയില്‍ ഭിന്നസ്വരം

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റ് നടയില്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചതിലും പാര്‍ട്ടിയില്‍ ഭിന്നസ്വരം. വി.മുരളീധരന്‍ എംപിയും ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും പരിപാടിയില്‍ പങ്കെടുക്കാതിരുന്നതു ചര്‍ച്ചയായി. മറ്റു പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം പങ്കെടുത്തപ്പോഴും ഇവരുടെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്.

സംഘപരിവാര്‍ സംഘടനയായ ശബരിമല കര്‍മസമിതിയുടെ പ്രതിഷേധത്തിലേക്കു ശബരിമല സമരം കേന്ദ്രീകരിച്ചതും സമരത്തിനോടു പാര്‍ട്ടിയിലെ മുരളീധര പക്ഷത്തിനു താല്‍പര്യമില്ലാത്തതും സെക്രട്ടറിയേറ്റ് സമരത്തിനു തിരിച്ചടിയായിരുന്നു. ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ അറസ്റ്റിലായതും ഈ സമയത്ത് സംസ്ഥാന ഘടകമെടുത്ത മൃദുസമീപനത്തിലും മുരളീധര പക്ഷത്തിന് വിയോജിപ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *