രസതന്ത്ര നൊബേലില്‍ വനിതാ തിളക്കം; പുരസ്കാരം മൂന്ന് പേര്‍ പങ്കിട്ടു

സ്റ്റോക്ഹോം: രസതന്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം മൂന്ന് പേർ പങ്കിട്ടു. യുഎസ് ശാസ്ത്രജ്ഞരായ ഫ്രാന്‍സെസ്. എച്ച്. അര്‍ണോള്‍ഡ്, ജോര്‍ജ്. പി. സ്മിത്ത്, യുകെയിൽ നിന്നുള്ള സര്‍ ഗ്രിഗറി .പി. വിന്റര്‍ എന്നിവരാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. ഇന്ന് വൈകുന്നേരമാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പുരസ്കാരം പ്രഖ്യാപിച്ചത്.

ബാക്ടീരിയോഫാഗുകള്‍, എന്‍സൈമുകളുടെ പരിണാമം എന്നിവയിൽ നടത്തിയ ഗവേഷണങ്ങളാണ് ഇവരെ പരിശീലനത്തിന് അർഹരാക്കിയത്. രസതന്ത്രത്തിൽ നൊബേല്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ വനിത എന്ന നേട്ടമാണ് ഫ്രാന്‍സെസ് എച്ച്.അര്‍ണോള്‍ഡ് സ്വന്തമാക്കിയത്. പുരസ്കാര തുകയുടെ പകുതി ഇവർക്കാണ് ലഭിക്കുക. മറ്റ് രണ്ട് പേർ ബാക്കി പകുതി തുക പങ്കുവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *