കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സമരസമിതി ഉന്നയിച്ച എല്ലാ ആവശ്യങ്ങള്‍ക്കും പരിഹാരം കാണുമെന്ന ഉറപ്പിന്‍മേലാണ് സമരം പിന്‍വലിച്ചത്. ശമ്പള പരിഷ്‌കരണവും ടിഎ കുടിശ്ശികയും അടക്കമുള്ള ആവശ്യങ്ങളായിരുന്നു സമരക്കാര്‍ ഉന്നയിച്ചിരുന്നത്. ഡ്യൂട്ടി സംവിധാനത്തിലെ ന്യൂനത പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി. നേരത്തെ സമരം നടത്തുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *