സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ലെന്നു ചെന്നിത്തല

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണം. കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണ്. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സമരക്കാരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ രണ്ടുപേര്‍ റിലേ സത്യഗ്രഹം തുടങ്ങി. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും രാവിലെ ആലപ്പാട് സന്ദര്‍ശിച്ചു

Leave a Reply

Your email address will not be published. Required fields are marked *