കാട്ടാക്കടയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ എക്‌സൈസ് സംഘം നടത്തിയ പരോശോധനയിൽ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മുള്ളൂശ്ശേരി പ്ലാകുഴി വീട്ടിൽ അരുൺ(25)നെ 1.150 കഞ്ചാവുമായി കള്ളിക്കാട്  മൈലക്കര ജംഗ്ഷനിൽ നിന്നും കോട്ടയം തിരുവാർപ്പ് ഇളിക്കലിൽ ഗണേഷ് (20),കുമരകം ശ്രീരാഗ് (23 )എന്നിവരെ 1.250 ഗ്രാം കഞ്ചാവുമായി കാട്ടാക്കട കെഎസ്ആർടിസി വാണിജ്യ സമുച്ഛയത്തിന്‌  സമീപത്തു നിന്നുമാണ് പിടികൂടിയത്.

തമിഴ്നാട് തേനിയിൽ നിന്നും വാങ്ങിയ കഞ്ചാവ് ബസ് മാർഗം സഞ്ചരിച്ചു ഇവരുടെ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ്  ഇവർ എക്സൈസ് വലയിലാകുന്നത്. മുൻപും അമരവിളയിൽ ഉൾപ്പടെ സമാന കേസുകളിലെ പ്രതികളാണ് പിടിയിലായിട്ടുള്ളത്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഇവരുടെ കച്ചവടം എന്നു മൊഴി നൽകിയതായി എക്സൈസ് പറഞ്ഞു. വൻ റാക്കറ്റ് ഇതിനു പിന്നിൽ ഉണ്ടെന്നും ഇവരെ കുറിച്ചും അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു.

എക്സൈസ് കാട്ടാക്കട റേഞ്ച് ഇൻസ്‌പെക്ടർ  ബിആർ സ്വരൂപിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വിജി സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ വി ഗിരീഷ് ,ശിശുപാലൻ, സിവിൽ എക്സൈസ് ഓഫീസർമാരായ  റ്റി വിനോദ്, കെആർ രഞ്ജിത്ത്, ആർ ഹർഷകുമാർ, ജെ സതീഷ്കുമാർ,നോബിൻ വി രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ലിജി ശിവരാജ്, കെ ആർ ഷീജകുമാരി, ഡ്രൈവർ ഡോണ  കെ തോമസ് എന്നിവർ ആണ് പരിശോധനയിലും അറസ്റ്റിലും പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *