രണ്ടാമത്തെ വീട്

റിട്ടയര്‍മെന്റിനുശേഷം സ്വസ്ഥജീവിതം മനസ്സില്‍ കണ്ടാണ് വിനായകനും ഭാര്യയും ദുബായിലുള്ള മകന്റെയും മരുമകളുടെയും അടുക്കലേക്ക് പോയത്. എന്നാല്‍ വിനായകന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു അവിടുത്തെ സാഹചര്യം. ഒന്നിനുപിറകെ ഒന്നായെത്തിയ പ്രതിസന്ധികള്‍, അയാളെ അവിടുന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാക്കുന്നു. പ്രപഞ്ചത്തിലെ സകലവെളിച്ചവും കെട്ടുപോകുന്നതായി അയാള്‍ക്കനുഭവപ്പെടുന്നു. അസ്വസ്ഥതയുടെ കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു അയാളുടെ ജീവിതത്തിലെ തുടര്‍ മുഹൂര്‍ത്തങ്ങള്‍…
സ്വപ്‌നക്കൂട് ക്രിയേഷന്‍സിന്റെ ബാനറില്‍ പി.ബി.ഹാരിസ് നിര്‍മ്മിച്ച ‘രണ്ടാമത്തെ വീട്’ എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യ സിനിമയുടെ തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സുവചനാണ്.

ദിനേശ് പണിക്കര്‍, പ്രവീണ്‍, നുജും, കല്ലട ബാലമുരളി, രമേഷ് നന്ദനം, റോയി സെലിബ്രേറ്റ്, പി.ബി.ഹാരിസ്, ഡോ.വിജയന്‍ തോമസ്, അമല്‍ മണിലാല്‍, ഗിരീശന്‍ ചാക്ക, സാവിത്രി, മാളു എസ്.ലാല്‍, മരിയ സുധ മനോഹരന്‍, മുതുകുളം സേതു, സന്ധ്യാ റോസ്, റെനി രമേഷ്, മായാ അരവിന്ദ് എന്നിവരഭിനയിക്കുന്നു.

ബാനര്‍-സ്വപ്‌നകൂട് ക്രിയേഷന്‍സ്, നിര്‍മ്മാണം-പി.ബി.ഹാരിസ്, തിരക്കഥ, സംഭാഷണം-സുവചന്‍, കഥ-ഷൈലജ കരിപ്പൂര്, എക്‌സി.പ്രൊഡ്യൂസര്‍-രമണി നായര്‍, ഛായാഗ്രഹണം-രമേഷ്.വി.ദേവ്, ഗാനരചന-ശ്രീദേവി, ഫിര്‍ദോസ് കായല്‍പുരം, സംഗീതം-വിജയ് കരുണ്‍, ആലാപനം-പന്തളം ബാലന്‍, രവി ശങ്കര്‍, ശ്രീനിധി, എഡിറ്റിംഗ്-സുമേഷ് സുധീന്ദ്രന്‍, പ്രൊ: കണ്‍ട്രോളര്‍-പാപ്പച്ചന്‍ ധനുവച്ചപുരം, പ്രൊ:ഡിസൈന്‍-ജോയി ഇസഡ്, പശ്ചാത്തല സംഗീതം-അജയ് തിലക്, കല-ഷാരോണ്‍, ഷിബിന്‍, ചമയം-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-അജി കഴക്കൂട്ടം, ഫിനാന്‍സ് കണ്‍ട്രോളര്‍-കല്ലട ബാലമുരളി, ഡിസൈന്‍സ്-സാബു കമല്‍, സ്റ്റില്‍സ്-ഷാലു പേയാട്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *