മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ച എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ച്  പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്റിൽ മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ച എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിൽ പാലമെന്റിൽ പാസായതിന് പിന്നാലെയാണ് പിന്തുണച്ചവർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

‘സബ്കാ സാത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജാതി-മത ചിന്തകൾക്ക് അതീതമായി പാവപ്പെട്ടവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം നൽകും. എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ ബിൽ ഉപകരിക്കും. ബിൽ പാസായത് രാജ്യത്തിന്റെ ചരിത്ര നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *