പണിമുടക്ക് രണ്ടാം ദിവസത്തിലേയ്ക്ക്

 തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ ദേശീയ വ്യാപകമായി നടത്തുന്ന 
48 മണിക്കൂര്‍ പണിമുടക്ക് രണ്ടാം ദിവസത്തിലേയ്ക്ക്. തിരുവനന്തപുരം
റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ വേണാട് എക്‌സ്പ്രസ് പ്രതിഷേധക്കാര്‍ തടഞ്ഞു.
പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത ശേഷം 40 മിനിറ്റ് വൈകിയാണ്
വേണാട് എക്‌സ്പ്രസ് പുറപ്പെട്ടത്. വാഹനങ്ങള്‍ തടയുകയോ കടകള്‍ അടപ്പിക്കുകയോ
ചെയ്യില്ലെന്ന സമരസമിതി അംഗങ്ങളുടെ പ്രഖ്യാപനം പ്രാവര്‍ത്തികമായില്ല.
ആദ്യ ദിവസം തന്നെ സംസ്ഥാനത്ത് ഹര്‍ത്താലിന് തുല്യമായ അവസ്ഥയായിരുന്നു.
പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാതെയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാതെയും
പണിമുടക്ക് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു.

പണിമുടക്കുന്ന തൊഴിലാളികള്‍ രാവിലെ പതിനൊന്ന് മണിക്ക് മണ്ഡി
ഹൗസില്‍ നിന്നും പാര്‍ലമെന്റ് സ്ട്രീറ്റിലേയ്ക്ക് മാര്‍ച്ച് നടത്തും. ബിഎംഎസ്
ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത്
കേരളത്തിൽ ഹർത്താൽ ജന ജീവിതത്തെ ബാധിച്ചു. അതേ സമയം, 
ഉത്തരേന്ത്യയില്‍ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചില്ല.
ഓഫീസുകളും കടകളും സ്‌കൂളുകളുമെല്ലാം തുറന്ന് പ്രവര്‍ത്തിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *