പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി.സി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി

കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പി സി ശശീന്ദ്രന്‍ രാജിവെച്ചു. ഗവര്‍ണര്‍ക്ക് ആണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വി സി എം ആര്‍ ശശീന്ദ്രനാഥിനെ മാറ്റിയിരുന്നു. തുടര്‍ന്നാണ് പി സി ശശീന്ദ്രന് വിസിയുടെ ചുമതല നല്‍കിയത്. സര്‍വകലാശാലയിലെ വിരമിച്ച അധ്യാപകന്‍ കൂടിയാണ് ശശീന്ദ്രന്‍.

സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ ശശീന്ദ്രന്‍ ഇന്ന് ഉത്തരവിറക്കിയരുന്നു. എന്നാല്‍ ഈ ഉത്തരവ് പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ഇതിനുപിന്നാലെയാണ് ശശീന്ദ്രന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *