കണ്ണൂര്‍ ജയിലില്‍ നിന്നും തടവുചാടിയ പ്രതി തമിഴ്‌നാട്ടില്‍ പിടിയിലായി

കണ്ണൂര്‍ : കണ്ണൂര്‍ ജയിലില്‍ നിന്നും തടവുചാടിയ പ്രതി തമിഴ്‌നാട്ടില്‍ പിടിയിലായി. കൊയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് അറസ്റ്റിലായത്. മയക്കു മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ ആണ് ഹര്‍ഷാദ് തടവുചാടിയത്. തമിഴ്‌നാട് മധുരയിലെ ശിവഗംഗയില്‍ വെച്ചാണ് ഇയാള്‍ പിയിയിലാകുന്നത്. ഒരു മാസം മുന്‍പാണ് ഇയാള്‍ ജയില്‍ ചാടി സുഹൃത്തിനൊപ്പം ബൈക്കില്‍ രക്ഷപ്പെട്ടത്.

ജയിലിലെ വെല്‍ഫയര്‍ ഓഫീസില്‍ ജോലിയായിരുന്ന ഹര്‍ഷാദാണ് എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത്. ഇതിന്റെ മറവിലാണ് പ്രതി ജയില്‍ചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം തടവിനാണ് ഹര്‍ഷാദ് ശിക്ഷിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *