ക്ഷേമപെന്‍ഷന്‍ : വൃദ്ധ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ഇടുക്കി: ക്ഷേമപെന്‍ഷന്‍ കൊടുക്കാത്തില്‍ വൃദ്ധ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍.

പെന്‍ഷന്‍ കൊടുക്കാന്‍ പണം വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. ഇടുക്കി അടിമാലിയില്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയതോടെ ദയാവധത്തിന് തയാറാണെന്ന് ബോര്‍ഡ് സ്ഥാപിച്ച് വൃദ്ധദമ്ബതികള്‍ പ്രതിഷേധിക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു സജി ചെറിയാന്‍.

72കാരനായ ശിവദാസനും ഭാര്യ ഓമനയുമാണ് അമ്ബലത്തറയിലെ പെട്ടിക്കടയ്ക്ക് മുന്‍പിലായി ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിക്കുന്നത്. ബോര്‍ഡ് മാറ്റണമെന്ന സിപിഎം പ്രാദേശിക നേതാക്കളുടെ ആവശ്യം ദമ്ബതികള്‍ നിരസിച്ചിട്ടുണ്ട്. പെട്ടിക്കടയിലാണ് ഇരുവരുടെയും താമസം, ‘ക്ഷേമപെന്‍ഷനും കടയിലെ തുച്ഛമായ വരുമാനത്തിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അഞ്ച് മാസത്തോളമായി പെന്‍ഷന്‍ മുടങ്ങിയിട്ട്. ഇതോടെ കടയിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയായി.ആവശ്യത്തിനുളള മരുന്ന് പോലും വാങ്ങാന്‍ പറ്റുന്നില്ല’ ദമ്ബതികള്‍ മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞു.

അതേസമയം, ദമ്ബതികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത് വരെ 1600 രൂപ എല്ലാ മാസവും നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. ദമ്ബതികളെ സമീപിച്ച ബിജെപി ജില്ലാ നേതൃത്വം ഭക്ഷ്യകിറ്റും ഒരു മാസത്തെ പെന്‍ഷന്‍ തുകയും നല്‍കി. പെന്‍ഷന്‍ ലഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് വൃദ്ധ ദമ്ബതികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *