ഫലസ്തീനെതിരെ കടന്നാക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്‌റാഈല്‍

ഗസ്സ : ഫലസ്തീന്‍ ജനതക്കെതിരായ അതിനിഷ്ഠൂരവും പൈശാചികവുമായ കടന്നാക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്‌റാഈല്‍.

ഖാന്‍ യൂനിസിലെ നസര്‍ ആശുപത്രിക്കു പുറത്ത് ഇസ്‌റാഈല്‍ തോക്കുധാരികള്‍ ഒളിഞ്ഞിരുന്നു നടത്തിയ വെടിവെപ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 107 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 142 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ഇടപെടല്‍ അവിശ്രമം തുടരുമെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *