സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ലെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചു വെച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

രണ്ട് വര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്ത് എടുക്കുകയായിരുന്നുവെന്നും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ബില്ലുകള്‍ പിടിച്ചു വെച്ചതില്‍ ന്യായീകരണമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടിയില്‍ തല്‍ക്കാലം ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിന്റെ നിലവിലെ ഹരജിയുടെ അടിസ്ഥാനത്തില്‍ ഇടപെടാന്‍ കഴിയില്ല. രാഷ്ട്രീയ വിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീംകോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *