കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു

കണ്ണൂര്‍ : പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു. കിണറ്റിലെ വെളളം വറ്റിച്ച ശേഷം പ്രത്യേക സംഘമെത്തി പുലിയെ മയക്ക് വെടിവെക്കുകയായിരുന്നു. പിന്നീട് പ്രത്യേക വലയില്‍ ആക്കിയ ശേഷം പുലിയെ പുറത്തെടുത്തു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പുലിയെ വയനാട്ടിലേക്ക് കോണ്ടുപോകും. ചൊക്ലി പോലീസ്, പാനൂര്‍ ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കനകമലയില്‍നിന്ന് ഇറങ്ങി വന്നതാണ് പുലിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *