സമാധാന കരാര്‍ ഉടമ്പടിയില്‍ ഒപ്പിട്ട്‌ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്

ന്യൂഡല്‍ഹി : മണിപ്പൂരിലെ ഏറ്റവും പഴക്കം ചെന്ന സായുധ സംഘമായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്    ന്യൂഡല്‍ഹിയില്‍ സമാധാന കരാര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചു.

ചരിത്രപരമായ നാഴികക്കല്ലെന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് വിവരം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്തത്. വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പങ്ക് വഹിച്ചിരുന്നെന്നും കേന്ദ്ര സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാറും യുഎന്‍എല്‍എഫുമായി ഒപ്പുവെച്ച സമാധാന ഉടമ്പടി ആറ് പതിറ്റാണ്ട് നീണ്ട സായുധ പ്രസ്ഥാനത്തിന്റെ അന്ത്യം കുറിക്കുന്നതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

സമാധാനത്തിന്റെയും പുരോഗതിയുടെയും സുതാര്യമായ ജനാധിപത്യ പ്രക്രിയയിലേക്ക് യുഎന്‍എല്‍എഫിനെ സ്വാഗതം ചെയ്ത് ആശംസകള്‍ അറിയിച്ച അമിത് ഷാ , പ്രധാനമന്ത്രി മോദിയുടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനും വടക്കുകിഴക്കന്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് മികച്ച ഭാവി പ്രദാനം ചെയ്യുന്നതിലും ഇത് ഒരു സുപ്രധാന നേട്ടമാണെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *