എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അബിഗേലിന്റെ അമ്മ

കൊല്ലം: മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അബിഗേലിന്റെ അമ്മ സിജി. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു അബിഗേലിന്റെ സഹോദരന്‍ ജോനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മതാധികാരികള്‍ക്കും കേരളത്തിലുള്ള എല്ലാ ജനങ്ങള്‍ക്കും കണ്ണീരോടെയാണ് സിജി നന്ദി പറഞ്ഞത്.

ആറുവയസുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്താനാകാതെ ആശങ്കയുടെ മുള്‍മുനയില്‍ നെഞ്ചു പൊട്ടിക്കരയുകയായിരുന്നു ഈ കുടുംബം. 20 മണിക്കൂറിലെ കണ്ണീരിനപ്പുറം ഓയൂരിലെ റെജിയുടെ വീട്ടിലിപ്പോള്‍ നിറയുന്നത് സന്തോഷാശ്രുവാണ്.

Leave a Reply

Your email address will not be published. Required fields are marked *