ന്യായമായി ലഭിക്കേണ്ട നികുതി വിഹിതത്തിനാണ് കേരളം കേന്ദ്രത്തോട്‌ ആവശ്യപ്പെടുന്നതെന്നു മുഖ്യമന്ത്രി

മലപ്പുറം: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേരളത്തില്‍ വന്ന് നടത്തിയത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. കുറവുകള്‍ തിരുത്താനല്ല, ന്യായീകരിക്കാനാണ് കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലപ്പുറം തിരൂരില്‍ നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സൗജന്യമോ ഔദാര്യമോ വേണമെന്നല്ല ആവശ്യപ്പെടുന്നത് ന്യായമായി ലഭിക്കേണ്ട നികുതി വിഹിതത്തിനാണ് കേരളം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനമായിരിക്കണം കേന്ദ്രത്തിന് ഉണ്ടാകേണ്ടതെന്നും ശത്രുതാപരമായ നിലപാട് പാടില്ലെന്നും പറഞ്ഞ അദ്ദേഹം നിലവില്‍ കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്രവിഹിതത്തിന് കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ലെന്നും രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ല, കൂടാതെ കേന്ദ്ര വിഹിതങ്ങള്‍ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേരു മാറ്റുകയാണെന്നും ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *