ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി : നിമയസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി പിടിച്ചു വയ്ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ബില്ലുകളില്‍ അനന്തമായി തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്കു കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. ഗവര്‍ണര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ബില്ലുകളില്‍ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളും ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *