കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ 4% വര്‍ധിപ്പിച്ചു

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ നാല് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ഡി എ 42ശതമാനത്തില്‍ നിന്ന് 46ശതമാനമായി ഉയരും. 47 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

2023 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വര്‍ദ്ധന നടപ്പാക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ െ്രെപസ് ഇന്‍ഡക്‌സ് (എഐസിപിഐ) നിര്‍ണയിച്ചാണ് ഡിഎ വര്‍ധന.

ദീപാവലി പ്രമാണിച്ച് ജീവനക്കാര്‍ക്ക് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് സി, ഗ്രൂപ്പ് ബിയിലെ ചില കാറ്റഗറി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ബോണസ് ലഭിക്കുക. 7000 രൂപയാണ് ബോണസ്.

Leave a Reply

Your email address will not be published. Required fields are marked *