കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആക്ടീവ് കേസുകള്‍ നാലായി. നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.

നിപ സാന്നിധ്യത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകള്‍ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ആശ്വാസത്തിനിടെയാണ് ഒരാള്‍ കൂടി നിപ പോസിറ്റീവാകുന്നത്. ഇപ്പോള്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. കോഴിക്കോട്ടെ നിപ ബാധിത മേഖലകള്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും. മന്ത്രിമാരുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് ഇന്ന് ഉന്നതതല യോഗം നടക്കുന്നുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി തുടരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നു പരിശോധിക്കും.

രാവിലെ പത്തിന് നടക്കുന്ന യോഗത്തില്‍ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കും. 11 മണിക്ക് പ്രശ്‌ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അവലോകനയോഗവും ചേരും.

Leave a Reply

Your email address will not be published. Required fields are marked *