ചെറുതോണി ഡാം സുരക്ഷിതമെന്ന് പരിശോധനയില്‍ കണ്ടെത്തി

തൊടുപുഴ : ഇടുക്കി ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിച്ച സംഭവത്തില്‍ റോപ്പിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഡെപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ പിഎന്‍ ബിജുവിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

ഇനി പരിശോധനകള്‍ നടത്തേണ്ടതില്ലെന്നും സുരക്ഷാ കാര്യത്തില്‍ വീഴ്ചയുണ്ടായോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണി അണക്കെട്ടില്‍ ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി എന്‍ ബിജു.

ഇന്ന് രാവിലെയാണ് ഡാമില്‍ പരിശോധന തുടങ്ങിയത്. വളരെ കൃത്യമായി ഒരോ പോയിന്റും പരിശോധിച്ചു. ഗേറ്റുകള്‍ എല്ലാം ഉയര്‍ത്തി. യാതൊരു പ്രശ്‌നവും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു പി എന്‍ ബിജു പറഞ്ഞു. ദ്രാവകം ഒഴിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമില്‍ കയറിയത്. ഇയാള്‍ ഡാമിനോടനുബന്ധിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പടെ പതിനൊന്ന് ഇടങ്ങളില്‍ താഴിട്ടുപൂട്ടുകയും ചെയ്തിരുന്നു. കൂടാതെ, ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *