പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു ഫലം നാളെ

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു ഫലം നാളെ. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍.

എതിര്‍സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനു ലഭിക്കുന്ന വോട്ടിനേക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മനു ലഭിക്കുമെന്ന കെ പി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്റെ അവകാശം വാദം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. ചാണ്ടി ഉമ്മന്റെ ജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു ഡി എഫ് ക്യാമ്പിന്റെ ആവേശം ഇരട്ടിപ്പിച്ചു.

അതേസമയം, യു ഡി എഫ്ബിജെപി വോട്ട് കച്ചവടം നടന്നില്ലെങ്കില്‍ ജെയ്ക് സി തോമസ് ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. വികസന മുദ്രാവാക്യം മണ്ഡലത്തില്‍ സ്വീകാര്യത നേടിയിട്ടുണ്ടെങ്കില്‍ സഹതാപ തരംഗത്തെ മറകടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്.

ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകള്‍, 20 മേശകളിലായാണ് എണ്ണുക.
അവസാന കണക്കുകളനുസരിച്ച് 72.86 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ്. വിപുലമായ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഏര്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *