മാനന്തവാടി അപകടം: മോട്ടോര്‍വാഹനവകുപ്പും ഫോറന്‍സിക്കും പരിശോധന നടത്തി

വയനാട് : മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടംതൊഴിലാളികളായ ഒന്‍പത് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് മോട്ടോര്‍ വാഹനവകുപ്പും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.

പരിശോധനയില്‍ ജീപ്പിന്റെ ബ്രേക്ക് ലൈന്‍ പൊട്ടിയ നിലയില്‍ കണ്ടെത്തി. അതേ സമയം വാഹനം താഴ്ചയിലേക്ക് മറിഞ്ഞപ്പോഴാണോ ബ്രേക്ക് ലൈനില്‍ തകരാര്‍ സംഭവിച്ചത് എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല. ക്രെയിന്‍ എത്തിച്ച് അപകടത്തില്‍പെട്ട ജീപ്പ് ഉയര്‍ത്തിയിട്ടുണ്ട്.

വാഹനത്തില്‍ വീണ്ടും വിശദമായ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.അതേ സമയം വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് ജീപ്പ് െ്രെഡവര്‍ ഇന്നലെ പോലീസിന് മൊഴി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *