“ഇന്ത്യ” ഇന്ന് യോഗം ചേരുന്നു

ന്യൂഡല്‍ഹി : പാര്‍ലിമെന്റില്‍ മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ കൈക്കൊള്ളേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യ (ഇന്ത്യന്‍ നാഷനല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) ഇന്ന് യോഗം ചേരുന്നു. കോണ്‍ഗ്രസ്സ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം.

കോണ്‍ഗ്രസ്സ്, തൃണമൂല്‍ കോണ്‍ഗ്രസ്സ്, ഡി എം കെ, എസ് പി തുടങ്ങിയ 26 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്ത്യ കൂട്ടായ്മക്ക് രൂപം നല്‍കിയത്. ഇതില്‍ ഇന്നത്തെ യോഗത്തില്‍ ആരൊക്കെയുണ്ടാകുമെന്ന് വ്യക്തമല്ല.

അടുത്ത പ്രതിപക്ഷ നേതൃസംഗമം മുംബൈയിലാണ് നടക്കുകയെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. 26 പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കള്‍ രണ്ട് ദിവസം ബെംഗളുരുവില്‍ നടന്ന പ്രതിപക്ഷ ഐക്യയോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *