ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനിടെ പാറക്കല്ലുകള്‍ ഉരുണ്ടുവീണ് 4 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനിടെ കൂറ്റന്‍ പാറക്കല്ലുകള്‍ ഉരുണ്ടുവീണ് വാഹനങ്ങള്‍ തകര്‍ന്നു. തുടര്‍ന്ന് നാല് തീര്‍ത്ഥാടകര്‍ മരിക്കുകയും, ആറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ഗംഗോത്രി ദേശീയ പാതയിലാണ് സംഭവം.

ഇന്നലെ രാത്രി തീര്‍ത്ഥാടകര്‍ ഗംഗോത്രിയില്‍ നിന്ന് ഉത്തരകാശിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. എന്നാല്‍ തുടര്‍ച്ചയായി കല്ലുകള്‍ വീഴുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

കനത്ത മഴയെ തുടര്‍ന്ന് ഗംഗോത്രി ദേശീയ പാതയില്‍ ബന്ദര്‍കോട്ടിന് സമീപം ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അതിനിടെ, മലരിയില്‍ ഹിമാനികള്‍ പൊട്ടിത്തെറിച്ച് ഒരു പാലം ഒഴുകിപ്പോയി, ചമോലി ജില്ലയിലെ ഇന്ത്യചൈന അതിര്‍ത്തിയെ ബന്ധിപ്പിക്കുന്ന 10 ഗ്രാമങ്ങള്‍ ഇതോടെ ഒറ്റപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *