ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കണ്ണൂര്‍ : ദേശീയ പാതയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. തോട്ടട ടൗണിലാണ് പുലര്‍ച്ചെ ടൂറിസ്റ്റ് ബസും മിനി കണ്ടയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ്സും തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക്  പോകുകയായിരുന്ന മിനി കണ്‍ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ലോറി ഇടിച്ചു കയറി സമീപത്തെ കട തകര്‍ന്നു. പോലീസും അഗ്‌നിരക്ഷാ സേനയും എത്തി ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *