പഞ്ചാബ് മുന്‍ ഉപ മുഖ്യമന്ത്രി ഒ പി സോനി അറസ്റ്റില്‍

അമൃത്സര്‍ : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ പഞ്ചാബ് മുന്‍ ഉപ മുഖ്യമന്ത്രി ഒ പി സോനി അറസ്റ്റില്‍. സംസ്ഥാന വിജിലന്‍സ് വകുപ്പ് ആണ് അറസ്റ്റ് ചെയ്തത്. ചണ്ഡീഗഢില്‍ വെച്ച് അറസ്റ്റ് ചെയ്ത സോനിയെ അമൃത്സറിലെത്തിച്ചു.

ഇന്ന് കോടതിയില്‍ ഹാജരാക്കും. പഞ്ചാബ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന 2016 22 കാലയളവില്‍ സോനിയുടെ സ്വത്തില്‍ വലിയ വര്‍ധനയുണ്ടായതായി വിജിലന്‍സ് പറയുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

2016 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെ സോനിയുടെ വരുമാനം 4.5 കോടിയായിരുന്നു. എന്നാല്‍ 12.5 കോടിയാണ് ചെലവഴിച്ചത്. അമൃത്സറില്‍ നിന്ന് അഞ്ച് പ്രാവശ്യം കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലെത്തിയ ഒ പി സോനിക്ക് കഴിഞ്ഞ വര്‍ഷം കാലിടറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *