വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം. കാബിനറ്റ് അംഗീകാരത്തിനുശേഷം പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
ബില്ലിന്റെ ആദ്യത്തെ കരട് രൂപം കഴിഞ്ഞ വര്‍ഷം നവംബറില്‍ അവതരിപ്പിച്ചിരുന്നു. പിന്നീട് പൊതുജനാഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഭിച്ച അഭിപ്രായം കണക്കിലെടുത്താണ് രണ്ടാമത്തെ കരട് തയ്യാറാക്കി മന്ത്രിതല ചര്‍ച്ചകള്‍ നടത്തിയിരുന്നത്.

രാജ്യത്ത് ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ പ്രോസസ്സ് നടത്തുന്നതിന് ബില്ലിന് അധികാരപരിധി ഉണ്ടായിരിക്കും. ബില്ലിന് കീഴില്‍, വ്യക്തിയുടെ സമ്മതത്തോടെ നിയമപരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യാന്‍ സാധിക്കൂ. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ശേഖരിച്ചതും പിന്നീട് ഡിജിറ്റൈസ് ചെയ്തതുമായ ഡാറ്റ ഇതില്‍ ഉള്‍പ്പെടുന്നു.

2017 ജൂലൈ 31നാണ് സര്‍ക്കാര്‍ ഡാറ്റ സുരക്ഷ സംബന്ധിച്ച് വിദഗ്ധസമിതി രൂപീകരിച്ചത്. ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡാറ്റാ സംരക്ഷിക്കുന്നതിനായും വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനും പൗരന്മാരുടെ അവകാശങ്ങള്‍ ശാക്തീകരിക്കുന്നതിനുമായി അതോറിറ്റി രൂപീകരിക്കാനും ശിപാര്‍ശയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *