വള്ളിച്ചെരുപ്പിന് ഐഎഫ്എഫ്എസ്‌ ഒഫിഷ്യല്‍ സെലക്ഷന്‍

റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്കു സുപരിചിതനായ ബിജോയ് കണ്ണൂര്‍ ആദ്യമായി മലയാളത്തില്‍ നായകനായെത്തുന്ന വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിന് ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജിയസ്സായ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഷിംലയില്‍ ഒഫിഷ്യല്‍ സെലക്ഷന്‍ നേട്ടം. 9ാമത് മേളയാണ് ഇത്തവണത്തേത്.

ലോകനിലവാരമുള്ള ചലച്ചിത്രങ്ങളെ മേളയിലെത്തിച്ച് പ്രദര്‍ശിപ്പിക്കുന്നതിലൂടെ പുതുതലമുറയില്‍ പുത്തന്‍ ചലച്ചിത്രാവബോധം വളര്‍ത്തിയെടുക്കാനും അതുവഴി സ്വതന്ത്രമായി സിനിമ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് മേളയുടെ ലക്ഷ്യം.

ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാന നഗരമായ ഷിംലയിലെ ചരിത്ര പ്രസിദ്ധമായ ഗെയ്റ്റി തീയേറ്ററില്‍ ആഗസ്റ്റ് 25, 26, 27 തീയതികളിലാണ് മേള അരങ്ങേറുന്നത്.

ഹിമാചല്‍ പ്രദേശ് സംസ്ഥാന ഭാഷാ , സാംസ്‌കാരിക വകുപ്പിന്റെയും ടൂറിസം, സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെയും സഹകരണത്തോടെ ഹിമാലയന്‍ വെലോസിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.

ബിജോയ് കണ്ണൂര്‍, മാസ്റ്റര്‍ ഫിന്‍ ബിജോയ്, ചിന്നുശ്രീ വല്‍സലന്‍, കൊച്ചുപ്രേമന്‍ , സാജന്‍ സൂര്യ, അനൂപ് ശിവസേവന്‍, ദിവ്യാ ശ്രീധര്‍ , എസ് ആര്‍ ശിവരുദ്രന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്നു.
ശ്രീമുരുകാ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുരേഷ് സി എന്‍ നിര്‍മ്മാണവും ഈയടുത്ത് മണ്‍മറഞ്ഞ ശ്രീഭാരതി രചന, സംവിധാനവും റിജു ആര്‍ അമ്പാടി ദൃശ്യാവിഷ്‌ക്കാരവും , ശ്യാം സാീബശിവന്‍ എഡിറ്റിംഗും ഗായികയും എം എല്‍ എയുമായ ദലീമയുടെ ഭര്‍ത്താവ് ജോജോ കെന്‍ സംഗീത സംവിധാനവും അജയ് തുണ്ടത്തില്‍ പി അര്‍ ഓ യുമാണ് .

Leave a Reply

Your email address will not be published. Required fields are marked *