എല്ലാ ഖാരിഫ് വിളകള്‍ക്കും മിനിമം താങ്ങുവില വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി : 2023-24 വിപണന സീസണില്‍ എല്ലാ ഖാരിഫ് വിളകള്‍ക്കും മിനിമം താങ്ങുവില (എംഎസ്പി) വര്‍ദ്ധിപ്പിക്കാന്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ലാഭകരമായ വില ഉറപ്പാക്കുന്നതിനും വിള വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മന്ത്രിസഭാ നടപടി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന എംഎസ്പിയാണ് ഇത്തവണത്തെ വര്‍ദ്ധനയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നെല്ലിന്റെ എംഎസ്പി 143 രൂപ വര്‍ധിപ്പിച്ച് ക്വിന്റലിന് 2,183 രൂപയാക്കി. ചെറുപയറിന് 10.4 വര്‍ധിപ്പിച്ച് ക്വിന്റലിന് 8,558 രൂപയാണ് പുതുക്കിയ നിരക്ക്.

നിലക്കടലയ്ക്ക് എംഎസ്പി 9 ശതമാനം വര്‍ധിച്ചു. സോയാബീന്‍ ക്വിന്റലിന് 4,600 രൂപയും എള്ള് ക്വിന്റലിന് 8,635 രൂപയും നൈജര്‍സീഡ് ക്വിന്റലിന് 7,734 രൂപയും പരുത്തി ക്വിന്റലിന് 6,620 രൂപയുമാണ് പുതുക്കിയ നിരക്ക്. പരുത്തിക്ക് ക്വിന്റലിന് 7,020 രൂപയാണ് എംഎസ്പി.

ജോവര്‍, ബജ്‌റ, റാഗി, ചോളം, ഉരദ്, തൂര്‍, സൂര്യകാന്തി വിത്തുകള്‍, എണ്ണ എന്നിവയുടെ എംഎസ്പി 6% മുതല്‍ 7% വരെ ഉയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *