വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ മുന്‍ എസ് എഫ് ഐ നേതാവിനെതിരെ കേസെടുത്തു

കൊച്ചി : മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ മുന്‍ എസ് എഫ് ഐ നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു.

കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ വിദ്യക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. മഹാരാജാസ് കോളേജിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.

പോലീസ് കോളേജിലെത്തി പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. രേഖ പൂര്‍ണ്ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് മഹാരാജാസ് കോളജിലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പോലീസിന് പ്രിന്‍സിപ്പല്‍ കൈമാറി.

വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. വ്യാജരേഖ നിര്‍മിച്ച് മറ്റൊരാളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചു എന്നതാണ് വിദ്യക്കെതിരെ ചുമത്തിയ കുറ്റം. അഗളി പോലീസാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഗസ്റ്റ് ലക്ചര്‍ നിയമനത്തിനായി മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ ജോലി പരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചുവെന്നതാണ് വിദ്യക്കെതിരായ കേസ്. മഹാരാജാസിലെ മുന്‍ വിദ്യാര്‍ഥിനിയാണ് വിദ്യ

Leave a Reply

Your email address will not be published. Required fields are marked *