72 കുപ്പി വിദേശമദ്യവുമായി യുവതി ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ 72 കുപ്പി വിദേശമദ്യവുമായി യുവതി ഉള്‍പ്പെടെ രണ്ട് പേരെ താമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പുതുപ്പാടി കാക്കവയല്‍ പനച്ചിക്കല്‍ സ്വദേശികളായ വയലപ്പിള്ളില്‍ തോമസ്, കാരക്കുഴിയില്‍ ഷീബ എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് സര്‍ക്കിളും സംഘവും നടത്തിയ നീക്കത്തിലാണ് മദ്യം പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 57 ബി 2599 നമ്പര്‍ കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വാവാട് വെച്ച് കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വിദേശ മദ്യം കണ്ടെത്തിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിനീഷ് കുമാര്‍, ആരിഫ്, കെ പി ഷിംല എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *