ട്രെയിന്‍ അപകടം: കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ബാലസോറിലെ അപകടസ്ഥലം സന്ദര്‍ശിച്ചു. ഒഡിഷ ട്രെയിന്‍ അപകടത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനായാണ് പ്രധാനമന്ത്രി എത്തിയത്. അവിടെ നിന്ന് കട്ടക്കിലെ ആശുപത്രിയിലെത്തി പരുക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിച്ചു.

വേദനാജനകമായ സംഭവമാണ് നടന്നതെന്നും പരിക്കേറ്റവരുടെ ചികില്‍സയ്ക്കായി സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും സന്ദര്‍ശന ശേഷം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണില്‍ നിന്നും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കും. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേയെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ് അപകടസ്ഥലം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തിയത.

Leave a Reply

Your email address will not be published. Required fields are marked *