രജൗരി ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ചില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രജൗരിയിലെ ദസ്സാല്‍ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രദേശത്ത് വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് സൈന്യം കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന്‍ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംഭവം സ്ഥിരീകരിച്ച് എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. വ്യാഴാഴ്ച ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും അവരുടെ കൈവശം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇവര്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *