സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വൃക്കകള്‍ കൂടി തകരാറിലായതോടെയാണ് മരണം. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.

ശശികുമാറിനൊപ്പം സംവിധാന സഹായിയായാണ് സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ജോഷിയുടെ സംവിധാന സഹായിയായി. ജോഷി അദ്ദേഹത്തിന്‍റെ സംവിധാന ശൈലിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഹിറ്റ് മേക്കർമാരിൽ പ്രമുഖനായ തമ്പി കണ്ണന്താനം ഒരുക്കിയതിൽ ഏറെയും ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു.

തൊണ്ണൂറുകളിൽ മോഹൻലാലിനെ നായകനാക്കി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.  മോഹൻലാലിന്‍റെ താരമൂല്യം ഉയർത്തിയ അവയിൽ മിക്കതും സൂപ്പർ ഹിറ്റുകളായിരുന്നു.

രാജാവിന്‍റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് സിനിമകള്‍ നിര്‍മ്മിച്ചു. 1983 ല്‍ സംവിധാനം ചെയ്ത ‘താവളം’ ആദ്യം സംവിധാനം ചെയ്ത സിനിമ.

Leave a Reply

Your email address will not be published. Required fields are marked *