കെ.എം.ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി : മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ സംസ്ഥാന വിജിലന്‍സ് എടുത്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിനാണ് വിജിലന്‍സ് കേസെടുത്തത്. മൂന്ന് മാസത്തേക്കാണ് സ്‌റ്റേ.

നിയമവിരുദ്ധമായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതുവെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഷാജിക്കെതിരായ മറ്റൊരു വിജിലന്‍സ് കേസ് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *