എസ്എഫ്‌ഐ ആള്‍മാറാട്ടം: അതീവ ഗൗരവത്തോടെ കാണുന്നെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യുയുസി തിരഞ്ഞെടുപ്പിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം അതീവ ഗൗരവത്തോടെ കാണുന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു

കേരള സര്‍വലാശാലയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സമാന സംഭവങ്ങള്‍ മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.

യൂണിയന്റെ ബലത്തില്‍ ചിലര്‍ നിയമം കൈയിലെടുക്കുകയാണ്. എല്ലാ സര്‍വകലാശാലകളിലും ഇനി മുതല്‍ സൂക്ഷ്മമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *