സ്വര്‍ണവില 45,000 ത്തിലേക്ക് എത്തി

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വീണ്ടും സ്വര്‍ണവില 45,000 ത്തിലേക്ക് എത്തി. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,000 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ ഉയര്‍ന്നു. വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ 20 രൂപ ഉയര്‍ന്നു. വിപണി വില 4660 രൂപയാണ്.

അതേ സമയം വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *