രാജ്യത്ത് ഇന്ന് 1,220 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 1,220 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അണുബാധ ഇപ്പോള്‍ അതിവേഗം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹരിയാനയില്‍ നിന്നുള്ള മൂന്ന് മരണങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 11 പുതിയ മരണങ്ങള്‍ രേഖപ്പെടുത്തിയതോടെ മരണസംഖ്യ 5,31,767 ആയി. ഡല്‍ഹിയിലും രാജസ്ഥാനിലും രണ്ട് മരണങ്ങള്‍ വീതവും പഞ്ചാബ്, ജമ്മു കശ്മീര്‍, മിസോറാം എന്നിവിടങ്ങളില്‍ ഓരോ മരണവും രേഖപ്പെടുത്തി. മരണനിരക്ക് 1.19 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *