കര്‍ണാടകയില്‍ കോണ്‍ഗ്രസ് തേരോട്ടം

ബെംഗളൂരു : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. 120ലധികം സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ബി ജെ പിയുടെ ലീഡ് 70 സീറ്റുകളില്‍ മാത്രമാണ്. ജെ ഡി എസ് 23ഉം മറ്റുള്ളവര്‍ ഏഴും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ കനകപുരയില്‍ വിജയിച്ചു. ബി ജെ പി സ്ഥാനാര്‍ഥി ആര്‍ അശോകയായിരുന്നു എതിരാളി.

അതേസമയം, പ്രധാനമന്ത്രിയും ബി ജെ പി പ്രവര്‍ത്തകരും ഏറെ പരിശ്രമിച്ചെങ്കിലും സീറ്റുകള്‍ നേടാനിയില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഫലം പൂര്‍ണമായി അറിഞ്ഞാല്‍ വിശദമായ വിശകലനം നടത്തും. ഈ ഫലത്തെ ഞങ്ങളുടെ സമരമായി കാണുന്നുവെന്നും ബൊമ്മൈ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *