ശബരിമലയില്‍ ആചാരലംഘനം; ആക്റ്റിവിസ്റ്റുകള്‍ ശബരിമല ദര്‍ശിച്ചു

ശബരിമല : പൊലീസ് സഹായത്തോടെ  തീവ്രവാദികളായ യുവതികൾ ശബരിമലയിൽ പ്രവേശിച്ച് ആചാര ലംഘനം നടത്തി. കഴിഞ്ഞ മാസം 24 ന് ശബരിമലയിലെത്തുകയും ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപോകുകയും ചെയ്ത ബിന്ദു,കനകദുർഗ്ഗ എന്നിവരാണ് ഇന്ന് ശബരിമലയിൽ ആചാര ലംഘനം നടത്തിയത്.മുഖം മറച്ചെത്തിയ യുവതികൾ ആചാരലംഘനം നടത്തിയതായി പൊലീസും,ഇന്റലിജൻസും സ്ഥിരീകരിച്ചു.

രാത്രി ഒരു മണിയോടെയാണ് ഇവർ മല കയറിയത്. പമ്പയിൽ നിന്ന് തന്നെ മഫ്തിയിലെത്തിയ പൊലീസ് സംഘം ഇവർക്ക് സുരക്ഷ ഒരുക്കി.ഒപ്പം ഇവർ മല കയറുന്ന ദൃശ്യങ്ങളും പൊലീസ് ക്യാമറയിൽ പകർത്തി.ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് ഇവർ  സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്തെത്തിയത്.

മഫ്തിയിലെത്തിയ പൊലീസ് തങ്ങൾക്ക് സുരക്ഷ ഒരുക്കിയതായും  അവർ പറഞ്ഞു.എന്നാൽ  യുവതികൾ ദർശനം നടത്തിയതായി അറിയില്ലെന്നാണ് ദേവസ്വം ബോർഡിന്റെയും,മന്ത്രി കടകം പള്ളിയുടെയും പ്രതികരണം. അതേ സമയം ബിന്ദുവിന്റെയും,കനക ദുർഗ്ഗയുടെയും വീടുകൾക്ക് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *