ബൈക്കില്‍ കാര്‍ ഇടിച്ച് പിതാവും മകനും മരിച്ചു

കോഴിക്കോട് : കോരപ്പുഴ പാലത്തിന് സമീപം ബൈക്കില്‍ കാര്‍ ഇടിച്ച് പിതാവും മകനും മരിച്ചു. വെസ്റ്റ് ഹില്‍ സ്വദേശി അതുല്‍ (24), മകന്‍ അന്‍വിഖ് (രണ്ട് വയസ്സ്) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അതുലിന്റെ ഭാര്യ മായയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ മുരളീധരന്‍ എം പിയുടെ െ്രെഡവറാണ് മരിച്ച അതുല്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് വാഹനാപകടം. കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്കും പരുക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *