അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ മെയ് 2ന് വാദം തുടരും

അഹമ്മദാബാദ്: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വാദം തുടരും. ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇന്നത്തെ വാദം അവസാനിച്ചു. മെയ് 2ന് കേസ് വീണ്ടും പരിഗണിക്കും. അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ പൂര്‍ണേഷ് മോദിക്ക് കോടതി സമയം നല്‍കി. കേസ് ചൊവ്വാഴ്ച തന്നെ തീര്‍പ്പാക്കാമെന്നും കോടതി പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയാണ് രാഹുലിനായി ഹാജരായത്. രാഹുലിനെതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിഗ്വി വാദിച്ചിരുന്നു. എവിഡന്‍സ് ആക്ട് പ്രകാരം നിലനില്‍ക്കുന്ന തെളിവുകള്‍ ഹാജരാക്കപ്പെട്ടിട്ടില്ലെന്ന് സ്വിംഗ്വി പറഞ്ഞു. കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ല. രാഹുലിന് ഉണ്ടാവുന്ന നഷ്ടം ഏറെ വലുതാണെന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാന്‍ അനുവദിക്കണമെന്നും സിംഗ്വി കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹരജി പരിഗണിക്കുന്നത്. രാഹുലിന്റെ അപ്പീല്‍ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നത്. എന്നാല്‍ കാരണം വ്യക്തമാക്കാതെ അവര്‍ പിന്മാറിയിരുന്നു. തുടര്‍ന്നാണ് പുതിയ ബെഞ്ചിന് മുന്നിലേക്ക് അപ്പീല്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *