ലോക റെക്കോഡുകളുമായി “എന്ന് സാക്ഷാൽ ദൈവം”

തിരക്കഥ മുതല്‍ റിലീസ് വരെയുള്ള സകല കാര്യങ്ങളും വെറും 16 മണിക്കൂറില്‍ പൂര്‍ത്തീകരിച്ച ‘ എന്ന് സാക്ഷാല്‍ ദൈവം’ എന്ന സിനിമ ലോക റെക്കോര്‍ഡുകള്‍ കൈപ്പിടിയിലൊതുക്കി മലയാളസിനിമാപ്പെരുമയ്ക്ക് തിളക്കമേറ്റിയിരിക്കുകയാണ്. യു ആര്‍ എഫ് ( യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം) വേള്‍ഡ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഒടിടി പഌറ്റ്‌ഫോമുകളില്‍ 16 മണിക്കൂര്‍ കൊണ്ട് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഡബഌു എഫ് സി എന്‍ (ണഎഇച), സി ഓ ഡി ( ഇഛഉ), മൂവി വുഡ് എന്നീ ഒടിടി പഌറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. മുഴുവന്‍ ചിത്രീകരണവും തിരുവനന്തപുരത്തായിരുന്നു നടന്നത്.

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആരതി എന്ന പെണ്‍കുട്ടിയുടെ വാര്‍ത്തയറിഞ്ഞാണ് സാക്ഷാല്‍ ദൈവം എന്ന യുട്യൂബ് വ്‌ളോഗര്‍ മരണവീട്ടിലെത്തുന്നത്. ആരതിയുടെ ബന്ധുക്കളുമായും അവിടുത്തെ നാട്ടുകാരുമായും അയാള്‍ സംവദിക്കുന്നു. സ്ത്രീധനം എന്നത് ഒരു വലിയ പ്രശ്‌നമായി തന്നെ ആരതിയുടെ കുടുംബജീവിതത്തില്‍ ഉണ്ടായിരുന്നു എന്ന സത്യം അയാള്‍ മനസ്സിലാക്കുന്നു. മരണത്തിനു പിന്നിലെ ദുരൂഹത തേടുന്ന അയാള്‍ക്കുണ്ടാകുന്ന തുടര്‍സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ സി സുജിത്ത്, സുദര്‍ശനന്‍ റസ്സല്‍പുരം, ശരന്‍ ഇന്‍ഡോകേര, അഭിഷേക് ശ്രീകുമാര്‍, ജലതാ ഭാസ്‌കര്‍, റ്റി സുനില്‍ പുന്നക്കാട്, സജിലാല്‍, അഭിജിത്, സുരേഷ്‌കുമാര്‍ , ജയചന്ദ്രന്‍ തലയല്‍, വിപിന്‍ ഹരി എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമാ ബോക്‌സ്, കഥ, എഡിറ്റിംഗ് , ചായാഗ്രഹണം, സംവിധാനം എസ് എസ് ജിഷ്ണുദേവ്, നിര്‍മ്മാണം ശ്രീവിഷ്ണു ജെ എസ്, ജിനു സെലിന്‍, സ്‌നേഹല്‍ റാവു, ദീപു ആര്‍ എസ്, ശിവപ്രസാദ്, സിങ്ക്‌സൗണ്ട്, സൗണ്ട് ഡിസൈന്‍ & മിക്‌സിംഗ് ശ്രീവിഷ്ണു ജെ എസ്, സഹസംവിധാനം അഭിഷേക് ശ്രീകുമാര്‍ , ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ സേതുലക്ഷ്മി, പബഌസിറ്റി ഡിസൈന്‍സ് വിനില്‍ രാജ്, പി ആര്‍ ഓ അജയ് തുണ്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *