മുബൈയില്‍ മാളില്‍ തീപ്പിടുത്തം; നിരവധി വാഹനങ്ങള്‍ കത്തി

മുംബൈ : താനെയിലെ മാളില്‍ തീപ്പിടുത്തം. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. താനെ ജില്ലയിലെ ഘോദ്ബന്‍ഡെര്‍ റോഡിലുള്ള മാളിലെ പാര്‍ക്കിംഗ് ഏരിയയിലാണ് തീപ്പിടുത്തമുണ്ടായത്.

ഇതേ തുടര്‍ന്ന് ഇവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം തകര്‍ന്നു. കൂട്ടത്തിലുണ്ടായിരുന്ന സി എന്‍ ജി കാര്‍ ചൂടിനെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയും ചെയ്തു. തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 8.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീയണക്കാനായി അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് പരിശ്രമിക്കുന്നുണ്ട്. സമീപത്തെ കെട്ടിടത്തിലേക്കും തീപടര്‍ന്നതായി വാര്‍ത്തകളുണ്ട്. ധാരാളം വാഹനങ്ങള്‍ കത്തിയമര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *