സ്വര്‍ണവില 44000ത്തിലേക്കെത്തി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില 44000ത്തിലേക്കെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5500 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 4565 രൂപയുമായി.