മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫെബ്രുവരി 19ന് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നു സിസോദിയയോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡല്‍ഹിയുടെ ധനമന്ത്രി കൂടിയായ അദ്ദേഹം, ഡല്‍ഹി ബജറ്റ് അവതരിപ്പിക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് സിബിഐ സമയം നീട്ടിനല്‍കുകയായിരുന്നു.

മദ്യനയത്തിലെ ക്രമക്കേടുകളുടെപേരില്‍ സിസോദിയ അടക്കം 15 പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. കേസില്‍ സിസോദിയ അടക്കം ഇതുവരെ പത്തുപേര്‍ അറസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *