സംവിധായക ദമ്പതികള്‍ ഒരുക്കുന്ന മറിയം മാര്‍ച്ച് 3 ന്

എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ചു കപൂര്‍ നിര്‍മ്മിച്ച് കപ്പിള്‍ ഡയറക്ടേഴ്‌സായ ബിബിന്‍ ജോയ് ഷിഹാ ബിബിന്‍ സംവിധാനം ചെയ്യുന്ന ‘ മറിയം ‘ മാര്‍ച്ച് 3 ന് തീയേറ്ററുകളിലെത്തുന്നു.

അപ്രതീക്ഷിത സാഹചര്യത്തെ തുടര്‍ന്ന് തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്ക് എത്തിപ്പെടുന്ന മറിയം എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പന്‍ , ക്രിസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, അനിക്‌സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനില്‍ , എബി ചാണ്ടി, ബോബിന്‍ ജോയി, അരുണ്‍ ചാക്കോ , മെല്‍ബിന്‍ ബേബി, ചിന്നു മൃദുല്‍ , ശ്രീനിക്, അരുണ്‍ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യന്‍ പെരുമ്പാവൂര്‍, ദീപു, വിജീഷ്, ഷാമോന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. ബാനര്‍ എ എം കെ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം മഞ്ചു കപൂര്‍, സംവിധാനം ബിബിന്‍ ജോയ് , ഷിഹാബിബിന്‍, രചന ബിബിന്‍ ജോയി, ഛായാഗ്രഹണം രതീഷ് മംഗലത്ത്, എഡിറ്റിംഗ് റാഷിന്‍ അഹമ്മദ്, ഗാനരചന വിഭു പിരപ്പന്‍കോട്, സംഗീതം വിഭു വെഞാറമൂട്, ആലാപനം അവനി എസ് എസ് , വിഭു വെഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേമന്‍ പെരുമ്പാവൂര്‍, കല വിനീഷ് കണ്ണന്‍, ചമയം ജയരാജ് കട്ടപ്പന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സന്ദീപ് അജിത്ത്കുമാര്‍ , അസ്സോസിയേറ്റ് ഡയറക്ടര്‍ സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം ഗിരി സദാശിവന്‍, സ്റ്റില്‍സ് ജാക്‌സന്‍ കട്ടപ്പന, പി ആര്‍ ഓ അജയ് തുണ്ടത്തില്‍ .

Leave a Reply

Your email address will not be published. Required fields are marked *