ഇന്ധന സെസ് ഏര്‍പ്പെടുത്താന്‍ കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം : ഇന്ധന സെസ് ഏര്‍പ്പെടുത്തിയതില്‍ ന്യായീകരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ കടുത്ത രീതിയില്‍ ബാധിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു.
ഫേസ് ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയത്. നികുതിയും സെസും കൂട്ടിയ സാഹചര്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടും. സെസ് വര്‍ധനയെ പര്‍വ്വതീകരിച്ചു കാണിക്കാന്‍ ശ്രമം നടക്കുന്നതായും ബാലഗോപാല്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *